Saturday, December 19, 2009

പൂവിന്റെ മതം?

മേടമാസത്തിന്‌ ദൃശ്യഭംഗിയേകും കണിക്കൊന്നപൂവേ
വിഷു പുലരിയില്‍ ഐശ്വര്യകാഴ്‌ചനല്‍കും പൊന്‍പൂവേ
നിന്‍ അമ്മയാര്‌ അച്ഛനാര്‌ വിഷുപൂവേ
കര്‍ണികാരമാണോ നിന്‍ അമ്മ, എങ്കില്‍ അച്ഛനാര്‌ പൂവേ

ഏതൊരു മതാന്ധന്റെ തൊടിയിലും വളരും വൃക്ഷസുന്ദരീ
നിന്റെയും നിന്‍ വിഷുപൂവിന്റെയും മതമേത്‌ സുന്ദരീ...
അച്ഛനാര്‌, അമ്മയാരെന്ന്‌ നാളെ ശാസ്‌ത്രം നിര്‍വ്വചിച്ചാലും,
സുന്ദരീ, നിന്റെയും പൂവിന്റെയും മതമേതെന്ന്‌ ആര്‌ നിര്‍വ്വചിക്കും?

ഉത്തരമുണ്ട്‌ പൂവേ.... ദേശത്തിന്റെ പൂവേ... കണിക്കൊന്നപൂവേ
`മതമില്ലാത്ത ജീവന്റെ' ജീവനെടുക്കുന്ന മതാനുയായികള്‍
നാളെ, ചിന്തകള്‍ക്ക്‌ പൂര്‍ണ്ണവിരാമം കല്‍പിച്ച്‌
പൂവിനും നിനക്കും മത, ജാതി നിര്‍വ്വചനം നല്‍കും പൂവേ...

കാത്തിരിക്കാം നിനക്കാ അന്ത്യദിനങ്ങളെ
നിന്റെ നിറവും ശ്രീയും കര്‍മ്മങ്ങളും പറിച്ചെറിഞ്ഞ്‌,
തെരുവില്‍ നിന്നെ മാനഭംഗപ്പെടുത്താന്‍
കോപ്പുകൂട്ടുകയാണാ കൂട്ടിക്കൊടുപ്പുകാര്‍

eswarg74@gmail.com
92495 34568

9 comments:

Friends 4 Ever said...

Great.....!!! Nannayittundu...

sree... said...

നന്മയുള്ള ചിന്തകള്‍
പക്ഷേ ഘടന മാറ്റാമായിരുന്നു എന്നു തോന്നി
അഭിപ്രായം ഇഷ്ട്ടപ്പെട്ടില്ല എങ്ങില്‍ ക്ഷമിക്കുക.
ശ്രീ

Unknown said...

kollaam yettaa.... eniyum nalla chinthakal ayakkuka, yennum nanmakal maathram nerunnu, dhyvam anugrahikkatte....

Unknown said...

i like ur vision .... ee lokathe innu badhichirikkunna paradhana parasnamaanu matha branthu.. ennommippikkan thankalute varikalkku kazhiyunnu

.. said...

good

Unknown said...

vere oru keraleeyam undallo, Thrissuril ninnu.

Anonymous said...

പ്രകൃതിയില്‍ എന്തിനും മതമുണ്ട്‌, നിലനില്‍പ്പിന്റെ മതം (existance) ജീവിത ചക്രം പൂര്‍ണമാകുന്നത് ഒന്ന് മറ്റൊന്നിനു വളംമാകുമ്പോള്‍ ആണ്, ഇവിടെ നിലനില്‍പ്പിന്റെ സമരം തീവ്രമാണ് മനുഷ്യനില്‍, സംഘടിക്കുക, ആക്രമിക്കുക, കീഴടക്കുക, പൊഴിഞ്ഞു തീരുക ഒക്കെ പ്രകൃതി നിയമത്തിന്റെ സ്വാഭാവികമായ പ്രതിഭാസം, ശക്തന്‍ മാര്‍ നിലനില്‍ക്കും അതാണിവിടത്തെ അവസാനവാക്ക്, പ്രകൃതിയില്‍ മനുഷ്യനാണ്‌ ശക്തന്‍, അവനാണ് പരമാദികാരി, മനുഷ്യനില്‍ ശക്തന്റെ സമരമാനിവിടെ, അതിന്റെ വേരുകളിലോടുന്ന വിഷത്തിന്റെ ആവേഗത്തിന്റെ ദ്രുതതയില്‍, ജീവനും കണികൊന്നയും, ശുഷ്കിക്കും കാലക്രമേണ ജയിക്കും ആരെങ്കിലും അത് കാലം ആണ് തീരുമാനിക്കുക..., നാളെയെന്തെന്നര്‍ക്കറിയാം....!
അഭിനന്തനങ്ങള്‍, യാത്രതുടരു......മനസിലെ ഈ നന്മ്മ കത്തുസൂഷികുക, ഉയരങ്ങളിലെത്തട്ടെ പ്രാര്‍ത്ഥനയോടെ...

parammal said...

sir,andhamaya matha sagujithathom
ethirka pededhathanu..........angilum
ethraku venamayiruno........?
siriloode eniyum viriyatte nanmmayude pookal

Sapna Anu B.George said...

അതൊരു പൂവിന്റെ സൌന്ദര്യത്തെ നിരാകരിക്കണമായിരുന്നോ??