Wednesday, December 15, 2010

കെ.എന്‍.എന്‍.പുരസ്‌കാരം 08-09

കൊടമന നാരായണന്‍ നായര്‍ പുരസ്‌കാര സമിതി, വടക്കേക്കാട്‌, തൃശൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കെ.എന്‍.എന്‍. പുരസ്‌കാരത്തില്‍ 2008 - 2009 കാലഘട്ടത്തിലെ എക്‌സലന്റ്‌ മീഡിയ ആക്ടിവിസ്‌ടിനുള്ള പുരസ്‌കാരത്തിന്‌ കേരളീയം ചീഫ്‌ എഡിറ്റര്‍ ഇസഹാഖ്‌ ഈശ്വരമംഗലം അര്‍ഹനായി. 16/08/2009-ന്‌ തൃശ്ശൂരില്‍ നടന്ന അവാര്‍ഡ്‌ വിതരണ ചടങ്ങ്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉല്‍ഘാടനം ചെയ്‌തു. പ്രശസ്‌ത സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ. സുകുമാര്‍ അഴീക്കോടില്‍ നിന്ന്‌ ഇസഹാഖ്‌ ഈശ്വരമംഗലം പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം ശ്രീ. ബാബു പാലിശ്ശേരി എം.എല്‍.എ. യും സാഹിത്യരംഗത്തെ മികച്ച സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ശ്രീമതി കെ.പി.സുധീരയും ഏറ്റുവാങ്ങി.

(Click the images to enlarge)

No comments: